റിയാദ് കെഎംസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു

കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച നിരീക്ഷകന്മാരും വരണാധികാരികളും റിയാദിലെ വിവിധ ജില്ലാകമ്മിറ്റികളുമായും മണ്ഡലം, ഏരിയ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ചാണ് സാദിഖലി തങ്ങൾ കമ്മിറ്റി പ്രഖ്യാപനം നടത്തിയതെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.

സി.പി. മുസ്തഫ (പ്രസിഡൻറ്), ഷുഹൈബ് പനങ്ങാങ്ങര (ജനറൽ സെക്രട്ടറി), അഷ്‌റഫ്‌ വെള്ളേപ്പാടം (ട്രഷറർ), സത്താർ താമരത്ത് (ഓർഗനൈസിങ് സെക്രട്ടറി), യൂ.പി. മുസ്തഫ (ചെയർമാൻ), അബ്ദുറഹ്മാൻ ഫറോക്ക് (സുരക്ഷാ പദ്ധതി ചെയർമാൻ), അഡ്വ. അനീർ ബാബു, അസീസ് വെങ്കിട്ട, മജീദ് പയ്യന്നൂർ, റഫീഖ് മഞ്ചേരി, മാമുക്കോയ പാലക്കാട്, പി.സി. അലി, കബീർ വൈലത്തൂർ, നജീബ് നെല്ലാംകണ്ടി (വൈസ് പ്രസിഡൻറുമാർ), കെ.ടി. അബൂബക്കർ, നാസർ മാങ്കാവ്, ഷമീർ പറമ്പത്ത്, സിദ്ധീഖ് തുവ്വൂർ, ഷാഫി തുവ്വൂർ, ഷംസു പെരുമ്പട്ട, അഷ്‌റഫ്‌ കൽപകഞ്ചേരി, സിറാജ് വള്ളിക്കുന്ന് (സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

സൗദി കെ.എം.സി.സിക്ക് കീഴിൽ ആകെ 38 സെൻട്രൽ കമ്മിറ്റികളാണുള്ളത്. 37 സെൻട്രൽ കമ്മിറ്റികളുടെ ഭാരവാഹി തെരഞ്ഞെടുപ്പുകൾ പൂർത്തിയായിരുന്നു. റിയാദ് മാത്രമായിരുന്നു ബാക്കി. ഈ മാസം 24ന് സൗദി നാഷനൽ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും. 

Leave a Reply

Your email address will not be published. Required fields are marked *