യു എ ഇ ദേശീയ ദിനാഘോഷം; അബുദാബി കെഎംസിസി വോക്കത്തോൺ ശനിയാഴ്ച

അൻപത്തിരണ്ടാമത് യു.എ.ഇ.ദേശീയ ദിനാഘോഷതുടനുബന്ധിച്ച് അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയദിനഘോഷ റാലി ശനിയാഴ്ച കോർണിഷിൽ നടക്കും. വൈകിട്ട് നാലുമണിക്ക് കോർണിഷ് ഹിൽട്ടൺ ഹോട്ടലിനു മുൻവശത്തു നിന്നും ആരംഭിക്കുന്ന റാലിയിൽ ദേശീയ പതാകയേന്തിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ, വിവിധ ഇന്തോ-അറബ് കലാ പ്രകടനങ്ങൾ തുടങ്ങിയവ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകർ റാലിയുടെ ഭാഗവാക്കാവും.

മുൻ വർഷങ്ങളിലും അബുദാബി കെഎംസിസി ഇത്തരം പരിപാടികളുമായി യു.എ.ഇ.യുടെ ദേശീയദിനഘോഷത്തിന്റെ ഭാഗമായിട്ടുണ്ട്.സഹിഷ്ണുതയുടെ പര്യായമായ യു.എ.ഇ എന്ന രാജ്യത്തോട് പ്രവാസി സമൂഹത്തിനുള്ള സ്നേഹവും കടപ്പാടും പ്രകടമാക്കുന്ന പരിപാടിയാകുമിതെന്ന് പ്രസിഡന്റ് ഷുക്കൂർ അലികല്ലുങ്ങലും ജനറൽ സെക്രട്ടറി യൂസഫ് സി. എച്ചും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *