മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയർ സി. ഇ. ചാക്കുണ്ണി, വൈസ് പ്രസിഡന്റ പ്രൊഫസർ ഫിലിപ്പ് കെ.ആന്റണി എന്നിവർ ദുബായിലെ കെഫ് ഹോൽഡിങ്‌സ് സ്ഥാപക ചെയർമാൻ ഫൈസൽ.ഇ. കൊട്ടികോളൻ, അദാനിഗ്രൂപ്പ് പ്രതിനിധി രഘുകുമാർ ബാത്ത എന്നിവരുമായി മായി ചർച്ച നടത്തി. അമിത വിമാന നിരക്കും, കോഴിക്കോട് വിമാനതവളത്തിൽനിന്ന് വലിയ വിമാനങ്ങൾ സർവിസ് നിർത്തലാക്കിയതും, കണ്ണൂർ വിമാനത്താവത്തിന് പോയിന്റ് ഓഫ് കോളിങ് പദവി അനുവദിക്കാത്തതിനാലും മലബാറിലെ വിമാനയാത്രക്കാർ, ടൂറിസ്റ്റുകൾ ചികിത്സയ്ക്ക് എത്തുന്നവർ കാർഗോ കയറ്റുമതി ഇറക്കുമതിക്കാർ അനുഭവിക്കുന്ന ദുരിതം വിവിധ പ്രശ്നങ്ങളും അവയുടെ പരിഹാര സാധ്യതകളും സംബന്ധിച്ചാണ് ചർച്ച നടത്തിയത്.
ഹജ്ജ് തീർത്ഥാടകർക്ക് കോഴിക്കോട് മാത്രം അമിത നിരക്ക് തുടരുന്നതും
ആഘോഷ- അവധിവേളകളിൽ യുഎഇയിൽ നിന്ന് കോഴിക്കോട്, കണ്ണൂർ വിമാന താവളത്തിലേക്ക് ആവശ്യത്തിന് ഇന്റർനാഷണൽ/ ഡൊമസ്റ്റിക് വിമാന സർവീസ് ഇല്ലാത്തതും കണക്കിലെടുത്ത് ഒരു പരിധിവരെ പരിഹാരമായി എം ഡി സി മുന്നോട്ടുവച്ച യുഎഇ -കേരള ചാർട്ടേഡ് യാത്- ചരക്ക് -കപ്പൽ സർവീസിന് കേരള മുഖ്യമന്ത്രി,തുറമുഖ, ടൂറിസം മന്ത്രിമാർ, മാരിടൈം ബോർഡ്, കേന്ദ്രതുറമുഖ ഷിപ്പിംഗ് മന്ത്രി, പ്രമുഖ പ്രവാസി സംഘടനകൾ ദൃശ്യമാധ്യമപ്രവർത്തകർ എന്നിവരെല്ലാം വളരെ അനുകൂല നിലപാട് സ്വീകരിക്കുന്നു.എന്നിട്ടും സർവീസ് ആരംഭിക്കുന്നത് അനന്തമായി നീളുകയാണ്.
ഇതിൻറെ കൂടുതൽ വിശദാംശങ്ങൾ അറിയിക്കാനും ഫൈസൽ ഇ കൊട്ടിക്കോളനും, രഘു കുമാർ ബാത്തയും എം. ഡി. സി യോട് അവശ്യപ്പെട്ടു. പരിപൂർണ്ണ പിന്തുണയും സഹകരണവും അവർ വാഗ്ദാനം ചെയ്തു. മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് Er.കെ ആനന്ദമണി, സെക്രട്ടറി സി. എ. രവി ചന്ദ്രശേഖർ, ഡോക്ടർ സജി കുര്യാക്കോസ്, Ar.എ. കെ. പ്രശാന്ത്, റോണിജോൺ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.