ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയുടെ മാതാവ് കാസർകോട് ഇടക്കാവിൽ പള്ളിക്കണ്ടം നഫീസത്ത് നാട്ടിൽ അന്തരിച്ചു. എം.എസ്.എഫ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ തൊഴിലാളി നേതാവും ബീഡി തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റുമായിരുന്ന കാസര്‍കോട് തളങ്കര കടവത്ത് ഗ്രീന്‍ ഹൗസിലെ പരേതനായ മജീദ് തളങ്കരയുടെ ഭാര്യയാണ്. ഖബറടക്കം ഇന്ന് വൈകിട്ട് നാല് മണിക്ക് കാസറഗോഡ് മാലിക്‌ദീനാർ ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും.
മറ്റു മക്കൾ: ഹസൻ കുട്ടി, മുജീബ് തളങ്കര, റഫീഖ്, സുഹറ. നിര്യാണത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.