കേരള സോഷ്യൽ സെൻ്റർ വനിതാ വിഭാഗം സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ 2024 ഒക്ടോബർ 13 ഞായറാഴ്ച സെൻ്ററിൽ വെച്ചു വനിതാ വിഭാഗം കൺവീനർ ശ്രീമതി ഗീത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു . ഉച്ചതിരിഞ്ഞ് 2 മണിമുതൽ വനിതാവിഭാഗം ഒരുക്കിയ പൂക്കള മത്സരം ഉണ്ടായിരുന്നു . KSCസെൻ്റർ അങ്കണത്തിൽ ഒരുക്കിയ മെഗാ പൂക്കളത്തിനു മുന്നിൽ വൈകിട്ട് 8 മണിക്ക് 75-ൽപരം വനിതകൾ അരങ്ങേറിയ മെഗാതിരുവാതിര കാണികളുടെ മനം കവർന്നു.. ശേഷം നടന്ന വഞ്ചിപ്പാട്ടും ഓണാഘോഷങ്ങൾക്കു മാറ്റുകൂട്ടി.പൂക്കള മത്സരത്തിലെ വിജയികൾക്ക് ജെമിനി ബിൽഡിങ് മെറ്റീരിയൽസ് എം.ഡി ശ്രീ ഗണേഷ് ബാബു സമ്മാന വിതരണം ചെയ്തു.
കേരള സോഷ്യൽ സെൻ്റർ അങ്കണത്തിൽ മെഗാ തിരുവാതിരയും മെഗാ പൂക്കളവും
