ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം അന്തരിച്ചു

 ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) നിര്യാതനായി. അസുഖ ബാധിതനായി നാട്ടിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിൽ സർക്കാർ സർവിസിൽ ജോലിയുണ്ടായിരുന്ന പി.ബി. സലീം 1987ലാണ് പുതിയ സാധ്യതകൾ തേടി ഒമാനിലെത്തിയത്. ഭാര്യ:ഹഫ്‌സ. മക്കൾ: ഹസ്‌ലിൻ ( മാനേജിങ് ഡയറക്ടർ, നൂർഗസൽ), ഫസൽ റഹ്‌മാൻ ( എക്‌സിക്യൂട്ടീവ് ഡയറക്ടർ, നൂർ ഗസൽ) ഹസ്‌ന. മരുമക്കൾ: ശിഹാബുദ്ധീൻ (ബിസിനസ്, ഒമാൻ), ഫസ്‌ന, അൻസിയ

Leave a Reply

Your email address will not be published. Required fields are marked *