ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് ചാരക്കപ്പല്‍, നിരീക്ഷിച്ച് നാവികസേന

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിച്ച ചൈനീസ് ചാരക്കപ്പലിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് നാവികസേന. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ നടക്കാനിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ചാരക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ചത്. അതേസമയം, കപ്പല്‍ ഇന്ത്യന്‍ തീരത്തുനിന്നു വളരെ അകലെയാണ്. ചാരപ്രവൃത്തികള്‍ നടത്തുകയാണോ ചൈനയുടെ ലക്ഷ്യമെന്നു പറയാനാകില്ലെന്ന് പ്രതിരോധവൃത്തങ്ങള്‍.

യുവാന്‍ വാംഗ്6 എന്ന കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ പ്രവേശിച്ചത്. അത്യാധുനിക സംവിധാനങ്ങളുള്ള ചൈനയുടെ നിരീക്ഷണ കപ്പലാണിത്. ഉപഗ്രഹവിക്ഷേപണങ്ങളെയും ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ സഞ്ചാരപഥങ്ങളെയും നിരീക്ഷിക്കാന്‍ ശേഷിയുള്ള കപ്പലാണിത്. നാനൂറോളം ഉദ്യോഗസ്ഥരും യുവാന്‍ വാംഗ്6ല്‍ ഉണ്ട്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണികള്‍ക്കിടെ മേഖലയില്‍ നടത്തുന്ന ഓരോ നീക്കവും സൂഷ്മായി ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. മേഖലയില്‍ വിന്യസിച്ചിരിക്കുന്ന നാവികസേനയും വ്യോമനിരീക്ഷണ വിഭാഗവുമാണ് കപ്പലിനെ നിരീക്ഷിക്കുന്നത്. ഇന്‍ഡോപസഫിക് മേഖലയെ നിയന്ത്രിക്കാനുള്ള ചൈനയുടെ ലക്ഷ്യങ്ങള്‍ നിരീക്ഷിക്കാന്‍ സജ്ജീകരിച്ച ഐഎന്‍എസ് വിക്രാന്തിലെ വിമാന വിക്ഷേപണവേളയിലാണ് അവസാനമായി ചൈനയുടെ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനു സമീപം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *