ആർ ഹരികുമാറിന്റെ ‘ഹരികഥ’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും

പ്രമുഖ വ്യവസായി ആർ ഹരികുമാറിന്റെ തീഷ്ണാനുഭവങ്ങൾ വിവരിക്കുന്ന ഒരു ലോഹം കൊണ്ട് ഒരു ലോകം നിർമ്മിച്ച കഥ ‘ഹരികഥ’ ഷാർജ എക്സ്പോ സെന്ററിലെ പുസ്തകോത്സവ നഗരിയിൽ പ്രകാശനം ചെയ്യും. ഡി സി ബുക്കാണ് പുസ്തകം പുറത്തിറക്കുന്നത്. നവംബർ നാലിന് ശനിയാഴ്ച വൈകിട്ട് 4.30 ന് ബാൽറൂമിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

തന്റെ ജീവിത യാത്രയെ രൂപപ്പെടുത്തിയ ഉൾക്കാഴ്ചകളും പാഠങ്ങളും കഥകളുമാണ് പുസ്തകത്തിലൂടെ ഞാൻ പങ്കിടാൻ ആഗ്രഹിക്കുന്നതെന്ന് ആർ ഹരികുമാർ വ്യക്തമാക്കി. വിജയങ്ങളെക്കുറിച്ചു മാത്രം വീമ്പു പറയാനല്ല ഹരികുമാർ ‘ഹരികഥ’ രചിച്ചിരിക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. ഇച്ഛാശക്തിയും നീതിബോധവും അദ്ധ്വാനസന്നദ്ധതയും ജീവിത വിശ്വാസവുമുണ്ടെങ്കിൽ ഏതൊരു പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനാകുമെന്ന് ഈ ആഖ്യാനത്തിലെ അനേകം സന്ദർഭങ്ങളും സംഭവങ്ങളും ബോധ്യപെടുത്തിത്തരും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *