അക്ഷരക്കൂട്ടം സിൽവർ ജൂബിലി സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

യു എ ഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കവിത, കഥ, ലേഖന മത്സരവിജയികളെ പ്രഖ്യാപിച്ചു.

ഷിറാസ് വാടാനപ്പള്ളി കവിതാ പുരസ്‌കാരം ഒന്നാം സ്ഥാനം അക്ബർ അണ്ടത്തോട് എഴുതിയ “നാത്തൂർ” എന്ന കവിതയ്ക്കാണ്. അനീഷ. പിയുടെ “വീടുമാറൽ” രണ്ടാം സ്ഥാനം നേടി.സോമൻ കരിവള്ളൂർ കഥാ പുരസ്‌കാരം ഒന്നാം സ്ഥാനം, അനൂപ് കുമ്പനാടിന്റെ “പഗ് മാർക്ക്” നേടിയപ്പോൾ സുബിൻ സോമൻ എഴുതിയ “പൊത്ത”യ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

വി എം സതീഷ്‌ ലേഖന പുരസ്‌കാരം ഒന്നാം സ്ഥാനം ഡോ: ദീപേഷ് കരിമ്പുങ്കരയ്ക്ക് ലഭിച്ചു. രണ്ടാം സ്ഥാനം റീന സലീമിനാണ്. “നിർമ്മിത ബുദ്ധിയും സർഗാത്മകതയും” എന്നതായിരുന്നു വിഷയം.

വിവിധ മത്സരങ്ങളുടെ ജൂറിയായി കുരീപ്പുഴ ശ്രീകുമാർ, സോമൻ കടലൂർ, ഉഷാ ഷിനോജ്, അശോകൻ ചെരുവിൽ, അഷ്ടമൂർത്തി, കെ രേഖ, ഇന്ദുമേനോൻ, കെ എസ് രതീഷ്, ഡോ: ടി ടി ശ്രീകുമാർ, പി മണികഠ്ൻ, മുഹസിൻ മുഹിയുദ്ദീൻ എന്നിവർ പ്രവർത്തിച്ചു.

ജൂൺ 9 ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്ന സിൽവർ ജൂബിലി ഉദ്ഘാടന പരിപാടിയിൽ കവി കെ സച്ചിദാനന്ദൻ സമ്മാനദാനം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *