ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടു; ഡിഎൻഎ പരിശോധനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്

ഗാസയിലെ ഇസ്രയേലിന്റെ വെടിവെപ്പിൽ ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഗാസയിൽ നടത്തിയ ഏറ്റുമുട്ടലിൽ മൂന്നുപേരെ വധിച്ചുവെന്നും അതിൽ ഒരാൾ ഹമാസ് തലവൻ യഹിയ സിൻവർ ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നും നേരത്തെ ഇസ്രയേലി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരുന്നു. പിന്നീട് ഡിഎൻഎ പരിശോധനയിലൂടെയാണ് കൊലപ്പെട്ടത് യഹിയ സിൻവർ തന്നെയെന്ന് സ്ഥിരീകരിച്ചത്.

വലിയൊരു നേട്ടമാണ് യഹിയയുടെ മരണമെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്‌സിന്റെ പ്രതികരണം . കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹിയ സിൻവർ ഹമാസ് തലവനായത്. പോയ വർഷം ഒക്ടോബർ ഏഴിന് ഹമാസ്, ഇസ്രയേലിൽ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ യഹിയ സിൻവർ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *