സിനിമയെ സിനിമയായി തന്നെ കാണണമെന്ന് നടൻ ആസിഫ് അലി പറഞ്ഞു. സിനിമ വിനോദത്തിന് വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. അത് അങ്ങനെ തന്നെ കാണണം എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എമ്പുരാൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയയികൽ ഇപ്പൊ ഒളിച്ചിരുന്ന് കല്ലെറിയുന്നത് പോലെയാണ്
നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവർ ഒളിച്ചിരുന്ന് പറയും.
സിനിമയുടെ സ്വാധീനം എത്രത്തോളം വേണമെന്ന് നമ്മൾ തീരുമാനിക്കണം. സിനിമയായായും നമ്മുടെ ചുറ്റുപാടുകളായാലും നമ്മളെ സ്വാധീനിക്കാൻ പറ്റുന്നത് എന്താണെന്ന് തീരുമാനം നമ്മുടെ കൈയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.