ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷയാകുമെന്ന് കരുതിയിരുന്ന ശോഭ സുരേന്ദ്രനെ പാർട്ടിയിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രംഗത്ത്. മലപ്പുറം യൂത്ത് കോൺഗ്രസ് ജില്ല അധ്യക്ഷൻ ഹാരിസ് മുഡൂറാണ് ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ശോഭയുടെ ഫോട്ടോ സഹിതം ഇന്ത്യൻ നാഷനൽ കോൺഗ്രസിലേക്ക് സ്വാഗതം എന്ന കുറിപ്പോട് കൂടിയാണ് ഹാരിസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
ശോഭ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. എന്നാൽ ഒരു പുതുമുഖം നേതൃത്വത്തിലേക്ക് വരണമെന്നായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. എന്നാൽ ഞായറാഴ്ച ബി.ജെ.പി കേന്ദ്രനേതൃത്വം രാജീവ് ചന്ദ്രശേഖറിനെയാണ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. അതിനിടെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് ചില തടസ്സങ്ങളുണ്ടായതായി ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.