വടകരയിലെ പരിപാടിയിൽ ആളില്ല; വിമർശനവുമായി മുഖ്യമന്ത്രി

കോഴിക്കോട് വടകര ജില്ലാ ആശുപത്രി ഫേസ് 2 സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിൽ സദസ്സിൽ ആളില്ലാത്തതിൽ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.

പൊതുവെ വടകരയിലെ പരിപാടികൾ ഇങ്ങിനെ അല്ല.നല്ല ആൾക്കൂട്ടം ഉണ്ടാവാറുണ്ട്. ഔചിത്യബോധം കാരണം താൻ മറ്റൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.. സദസ്സിൽ ആളുകൾ എത്തുന്നത് വരേ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ നിന്നും ഇറങ്ങാതെ കാത്തിരുന്നു.സദസ്സിൽ ആളില്ലാത്തതിനാൽ 11 മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് 11.35നാണ് മുഖ്യമന്ത്രി എത്തിയത് .വടകര എംഎൽഎ കെകെ രമയും എംപി ഷാഫി പറമ്പിലും പങ്കെടുക്കാത്തതിലും മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉയർത്തി

Leave a Reply

Your email address will not be published. Required fields are marked *