രണ്ട് ഇൻറർനെറ്റ് താരങ്ങൾ തമ്മിൽ കശപിശ; വൈറൽ ഗായിക റാണു മൊണ്ടൽ ചൂലു കൊണ്ടടിച്ച് നർത്തകിയെ പുറത്താക്കി

നീല വസ്ത്രം ധരിച്ച് തീവണ്ടിയിലും പൊതു ഇടങ്ങളിലും നൃത്തം ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയെ ഓർക്കുന്നുണ്ടോ? സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ റാണു മൊണ്ടൽ എന്ന തെരുവു ഗായികയ്‌ക്കൊപ്പമുള്ള ‘വൈറൽ ബ്ലൂ ഡ്രസ് ഗേൾ’ എന്ന് വിളിക്കുന്ന നർത്തകിയുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നർത്തകിയെയും അവളുടെ പുരുഷ സുഹൃത്തിനെയും റാണു മൊണ്ടൽ ചൂല് കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണുള്ളത്. നൈറ്റി ധരിച്ച റാണു കസേരയിൽ ഇരിക്കുന്നതും നർത്തകിയോടും കൂടെയുള്ള യുവാവിനോടും സംസാരിക്കുന്നതു കാണാം. ഇതിനിടയിൽ നിർത്താതെ ചിരക്കുന്ന പെൺകുട്ടിയെ മൊണ്ടൽ അടിക്കുന്നതും കാണാം. യുവാവിനെയും അടിക്കുന്നുണ്ട്. ഇരുവരെയും വീട്ടിൽനിന്ന് അടിച്ചിറക്കുകയാണ് റാണു മൊണ്ടൽ.

അവരുടെ അനുയായികൾക്കും വേണ്ടി നിർമിച്ച ഒരു സ്‌ക്രിപ്റ്റ് വീഡിയോ ആണ് ഇതെന്ന് നെറ്റിസൻസ് അഭിപ്രായപ്പെടുന്നു. ആയിരക്കണക്കിന് ആളുകളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി വീഡിയോ കണ്ടത്.

ട്രെയിനുകളിലും പൊതു ഇടങ്ങളിലും ഹോട്ട് ആൻഡ് സെക്‌സി ചലനങ്ങളും ഹുക്ക് സ്റ്റെപ്പുകളും നിറഞ്ഞ ഡാൻസ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് തരംഗമാറിയ പെൺകുട്ടിയാണ് ‘വൈറൽ ബ്ലൂ ഡ്രസ് ഗേൾ’. അണിഞ്ഞ വസ്ത്രത്തിൻറെ നിറത്തിൻറെ പേരിലാണ് നർത്തകി ജനപ്രിയയായി മാറിയത്.

തെരുവു ഗായിക ആയിരുന്ന റാണു മൊണ്ടൽ 2019ലാണ് ഇൻറർനെറ്റിൽ തരംഗമായി മാറുന്നത്. വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറുടെ ശബ്ദവുമായുണ്ടായിരുന്ന സാമ്യമാണ് അവരെ ജനപ്രിയയാക്കിയത്. പിന്നീട് നിരവധി അവസരങ്ങൾ അവർക്കു ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *