അവിശ്വസനീയവും അതുല്യവുമായ ഒരു ഡാൻസ് പെർഫോമൻസ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇതിഹാസ ഗായകൻ മൈക്കിൾ ജാക്സന്‍റെ ഐക്കോണിക് മൂൺവാക്ക് വെള്ളത്തിനടിയിൽ ചെയ്താണ് യുവതി കൈയടി നേടിയത്.
വീഡിയോ ലോകമെന്പാടും ഹിറ്റ് ആണ്. എന്നാൽ ഈ യുവതി നിസാരക്കാരിയല്ല. അമേരിക്കയിലെ മിയാമിയിൽ നിന്നുള്ള ജനപ്രിയ നർത്തകിയും ഫ്രീഡൈവറുമായ ക്രിസ്റ്റീന മകുഷെങ്കോയാണ് ഈ യുവതി.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ പതിനായിരിക്കണക്കിന് ആളുകളാണ് കണ്ടത്. മൈക്കിൾ ജാക്സന്‍റെ ആരാധകർ ഐതിഹാസികമായ നൃത്തച്ചുവടുകൾ യുവതി ചെയ്തത് കൈയടിച്ചു സ്വീകരിച്ചു. മൂൺവാക്കിന്‍റെ വിവിധ വീഡിയോ ആരാധകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെങ്കിലും വെള്ളത്തിനടിയിൽ മൂൺവാക്ക് ചെയ്യുന്നത് ആദ്യമാണ്.
ഡാൻസ് റീലിന്‍റെ അനുഭവം പങ്കുവച്ചു ക്രിസ്റ്റീന എഴുതി, “ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനമായ റീലുകളിൽ ഒന്നാണിത്! വ്യത്യസ്തമായ രീതിയിൽ മൂൺവാക്ക് ചെയ്യാൻ ഞാൻ ശരിക്കും ആഗ്രഹിച്ചു’. ഈ വർഷം ഓഗസ്റ്റിൽ ക്രിസ്റ്റീന പോസ്റ്റ് ചെയ്ത വീഡിയോ, ആഴ്ചകൾക്കു ശേഷവും വൈറലായി തുടരുകയാണ്.