മൂക്കുമുട്ടെ തിന്നും എന്നിട്ട് മുങ്ങും; വിവിധ ഹോട്ടലുകളിൽ നിന്നായി ദമ്പതികൾ കഴിച്ചത് ലക്ഷത്തിലേറെ രൂപയുടെ വിഭവങ്ങൾ

ഹോട്ടലുകളിൽ കയറി വ‍യറുനിറയെ തിന്നതിനു ശേഷം ബിൽ അടയ്ക്കാതെ മുങ്ങുന്ന കുടുംബം ഒടുവിൽ പോലീസ് പിടിയിൽ. വിവിധ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലായി എട്ടു പേരടങ്ങുന്ന സംഘം ഒരു ലക്ഷത്തിലേറെ രൂപയ്ക്കു ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 39കാരിയായ യുവതിക്കും ഇവരുടെ 41കാരനായ ഭർത്താവിനുമെതിരേ അഞ്ചു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  യുവതിക്കെതിരേ നിരവധി മോഷണക്കേസുകളും നിലവിലുണ്ടത്രെ!

വിവിധ റസ്റ്റോറന്‍റുകളിലെ സിസിടിവി കാമറകളിൽ ഇവർ ഭക്ഷണം കഴിക്കുന്നതിന്‍റെയും വിദഗ്ധമായി മുങ്ങുന്നതിന്‍റെയും ദൃശ്യങ്ങൾ വ്യക്തമായി കാണാം. ആദ്യം ദമ്പതികളും രണ്ടു കുട്ടികളുമാണ് എത്തുക. തുടർന്ന് ഇവരുടെ ടേബിളിലേക്കു മറ്റു നാലു പേർ കൂടി എത്തും. വർത്തമാനം പറഞ്ഞും രസിച്ചും ആർക്കും സംശയത്തിനിടകൊടുക്കാതെയാണ് ഇവരുടെ ഹോട്ടലിലെ പെരുമാറം.

വിലകൂടിയ വിഭവങ്ങൾ വയറുനിറയെ കഴിച്ചതിനുശേഷം ബില്ലടയ്ക്കാതെ സംഘമായി തന്നെ ഹോട്ടലിൽനിന്നു പുറത്തുകടക്കുകയാണ് പതിവ്. ആദ്യം യുവതിയും കുട്ടികളുമാണു പുറത്തുകടക്കുക. പിന്നാലെ പുരുഷന്മാരും പുറത്തുകടക്കും. തുടർന്ന് പുറത്തു പാർക്ക് ചെയ്തിരിക്കുന്ന കാറിൽ കയറി ധ്രുതഗതിയിൽ രക്ഷപ്പെടുകയാണ് ഇവരുടെ രീതി.

Leave a Reply

Your email address will not be published. Required fields are marked *