മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവച്ച് ജനങ്ങളെ സർക്കാരിനെതിരെ തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്നാം വട്ടവും ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന സ്ഥിതി വന്നിട്ടുണ്ട്, അതുകൊണ്ട് ചില മാധ്യമങ്ങൾ അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കളമശ്ശേരി പോളിടെക്നിക്കിൽ ലഹരി മരുന്ന് പിടിച്ച സംഭവം ഇതിന് ഉദാഹരണമാണ്. ആ സംഭവത്തിന് ചില മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധ നറേറ്റീവ് നൽകിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സർക്കാർ മുഖം നോക്കാതെയാണ് ലഹരി മരുന്ന വേട്ട തീവ്രമാക്കിയിരിക്കുന്നതെന്നും. കുറ്റവാളികൾക്ക് നേരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
വാളയാർ കേസിലും കുറ്റവാളികളെ മഹത്വവൽക്കരിക്കാനാണ് ചിലർ ശ്രമിച്ചത്.
ഇടതുപക്ഷം ആണെങ്കിൽ ആക്രമണം,ഇടതുപക്ഷം അല്ലെങ്കിൽ ആക്രമണം ഇല്ല എന്നതാണ് ചില മാധ്യമങ്ങളുടെ നിലപാടെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.