മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് ഇന്ന് പത്മവിഭൂഷൺ ബഹുമതി സമർപ്പിക്കും. എം.ടിയുടെ മരണാനന്തരം പ്രഖ്യാപിക്കപ്പെട്ട പത്മവിഭൂഷൺ ബഹുമതി അച്ഛനുവേണ്ടി മകൾ അശ്വതി വി നായർ ഏറ്റുവാങ്ങും. ഡൽഹിയിൽ രാഷ്ട്രപതി ഭവനിൽ വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ ഭാരതത്തിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പത്മപുരസ്‌കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്യും.
മലയാളത്തിന്റെ എംടിക്ക് ഇന്ന് പത്മഭൂഷൻ സമ്മാനിക്കും
