ബിസിനസ് വഞ്ചന കേസിൽ ട്രംപ് കുറ്റക്കാരൻ; ശിക്ഷാവധി ജൂലൈ 11ന്

ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി. 34 കേസുകളിലും ട്രംപ് കുറ്റക്കാരാണാണെന്നാണ് കണ്ടെത്തൽ. ജൂലായ് പതിനൊന്നിന് ശിക്ഷ വിധിക്കും. ഏകകണ്ഠമായാണ് ജൂറിയുടെ വിധി. കേസ് കെട്ടിച്ചമച്ചതാണെന്ന് ട്രംപ് പ്രതികരിച്ചു. താൻ നിരപരാധിയാണ്. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ജോൺ ബൈഡന്റെ നീക്കമാണിതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ആരും നിയമത്തിന് അതീതരല്ലെന്നാണ് ബൈഡന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രതികരിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയുടെ മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കേസ് വരുന്നത്. അവിഹിത ബന്ധം മറിച്ചുവയ്ക്കാൻ പോൺ താരം സ്റ്റോമി ഡാനിയേൽസിന് 1,30,?000 ഡോളർ ( ഒരു കോടിയിൽ പരം രൂപ ) നൽകിയെന്നും, ഇതിനുവേണ്ടി ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചെന്നുമാണ് കേസ്. ട്രംപ് അഭിഭാഷകൻ മുഖേനയാണ് സ്റ്റോമിക്ക് പണം നൽകിയത്. 2006 ൽ നെവാദയിലെ ലേക് താഹോ ഗോൾഫ് കോഴ്‌സിൽ ഗോൾഫ് ടൂർണ്ണമെന്റിനിടെയാണ് ട്രംപ് – സ്റ്റോമി ഡാനിയേൽസ് സമാഗമം. അന്ന് ട്രംപ് റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

2016 ലെ തിരഞ്ഞെടുപ്പിൽ ട്രംപ് പ്രചാരണം നടത്തുന്നതിനിടെ സ്റ്റോമി ട്രംപുമായുള്ള അവിഹിത ബന്ധം വിറ്റ് കാശാക്കാൻ ശ്രമിച്ചിരുന്നു. ട്രംപിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ എൻക്വയറർ എന്ന ടാബ്ലോയിഡ് പത്രം സ്റ്റോമിയുടെ നീക്കം മണത്തറിഞ്ഞു. തുടർന്ന് പത്രമുടമ സ്റ്റോമിയെ ട്രംപിന്റെ അഭിഭാഷകൻ മൈക്കേൽ കോഹനുമായി ബന്ധപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *