ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തെ രാജീവ് ചന്ദ്രശേഖരനാണ് സംസ്ഥാന പ്രസിഡൻറ് എന്നറിയിക്കും. തുടർന്ന് കേന്ദ്ര നേതൃത്വം വാർത്താ സമ്മേളനം വിളിക്കും.
സംസ്ഥാന ബിജെപി ഭാരവാഹികളെയും നേതൃയോഗത്തിൽ തീരുമാനിച്ചേക്കും. സംസ്ഥാന ഭാരവാഹിത്വത്തിൽ വൻ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിന്റെ പേര് കേന്ദ്രനേതൃത്വം നിർദേശിക്കുകയായിരുന്നു.
കേന്ദ്രനേതൃത്വത്തിന്റെ നിർദേശം കോർ കമ്മിറ്റി അംഗീകരിച്ചതിന് പിന്നാലെ, രാജീവ് ചന്ദ്രശേഖർ ഇന്നലെ രണ്ട് സെറ്റ് നാമനിർദേശ പത്രിക സമർപ്പിച്ചു.