ഫോൺചോർത്തൽ: പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്, പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമര്‍പ്പിച്ചു

ഫോൺ ചോർത്തൽ പി.വി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ കുറ്റകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വ്യക്തമാക്കുന്നുണ്ട്. കേസ് തൊട്ടടുത്ത ദിവസം വീണ്ടും പരിഗണിക്കും.

ഫോൺ ചോർത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി. ടെലികമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോർത്തിയെന്നും എഫ്ഐആറിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *