പിബി അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ലെന്ന് എം.വി ഗോവിന്ദൻ

പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രം​ഗത്ത്. പിണറായി വിജയന് പ്രായപരിധിയിൽ ഇളവുണ്ടാകുമെന്ന വാർത്തകൾക്കിടെയാണ് ഗോവിന്ദന്‍റെ പ്രതികരണം. ഇളവ് ലഭിച്ചില്ലെങ്കിൽ ഏഴുപേരാണ് പിബിയിൽ നിന്ന് മാറിനിൽക്കേണ്ടിവരിക. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പരിഗണന നൽകിയാണ് പിണറായിക്ക് പാർട്ടി ഇളവ് നൽകുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *