പഹൽഗാമിലെ ഭീകരാക്രമണം: സുരക്ഷ വീഴ്ച ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്ന് ശശി തരൂർ

പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സുരക്ഷാനിലവാരത്തിലെ വീഴ്ച ഇപ്പോഴത്തെ പ്രധാന ചർച്ചയാക്കേണ്ടതില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ പറഞ്ഞു. ഒരു രാജ്യത്തിനും നൂറുശതമാനം കുറ്റമറ്റ സുരക്ഷാസമ്പ്രദായം സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന്റെ ഉദാഹരണം ഇതിന്റെ തെളിവാണെന്നും തരൂർ ഓർമ്മിപ്പിച്ചു.

‘പരാജയപ്പെടുത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല. തടയാൻ പരാജയപ്പെട്ട ആക്രമണങ്ങൾ മാത്രമാണ് നമ്മൾ അറിയുന്നതും ചർച്ച ചെയ്യുന്നതും,’ തരൂർ പറഞ്ഞു. ‘ഇത് ലോകത്തെ ഏതു രാജ്യത്തും സാധാരണമാണ്. .എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ പ്രധാനമായ ശ്രദ്ധ സുരക്ഷാ വീഴ്ച പരിശോധിക്കുന്നതിലല്ല, മറിച്ച് നിലവിലെ സാഹചര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിലായിരിക്കണം,’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *