അതിരപ്പിള്ളിയിൽ ജനകീയ ഹർത്താൽ ഇന്ന്. വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് ഹർത്താൽ. രണ്ടു ദിവസത്തിനിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അടിച്ചിൽ തൊടി ഉന്നതി സ്വദേശി സെബാസ്റ്റ്യൻ , ശാസ്താം പൂവം ഊരിലെ സതീഷ് അംബിക ,എന്നിവരാണ് കൊല്ലപ്പെട്ടത്.മൂന്നുപേരും വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സമയത്താണ് കാട്ടാന ആക്രമണം നേരിട്ടത്.ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ ശാശ്വത പരിഹാരം വേണം എന്നാണ് ആവശ്യം.