ഡേറ്റിങ്ങിനു പോകുന്നവർ സൂക്ഷിക്കുക; ചിലപ്പോൾ ഇമ്മാതിരി പണി കിട്ടും, കാമുകി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം, ഒടുവിൽ കാമുകൻ മുങ്ങി

കമിതാക്കൾ ഡേറ്റിങ്ങിനു പോകുന്നതു സാധരണമാണ്. അവധി ദിനങ്ങൾ ചെലവിടാനായി വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്നവരിൽ വലിയൊരു വിഭാഗം കമിതാക്കളാണെന്നാണ് റിപ്പോർട്ട്. അതെന്തുമാകട്ടെ, ഡേറ്റിങ്ങിനിടയിലുണ്ടായ രസകരമായ സംഭവമാണ് നെറ്റിൻസൻസിനിടയിൽ ശ്രദ്ധിക്കപ്പെട്ടത്.

കാമുകനൊപ്പം ഡേറ്റിങ്ങിനുപോയ യുവതി റസ്റ്ററൻറിൽ കയറി മൂക്കുമുട്ടെ തിന്നു. 48 ഓയിസ്റ്റർ ഓർഡർ ചെയ്തിനൊപ്പം വിവിധ വിഭവങ്ങളാണ് യുവതി ആവശ്യപ്പെട്ടത്. കാമുകി ഓർഡർ ചെയ്യുന്നതുകണ്ട് കാമുകൻ ആകെ അസ്വസ്ഥനായി. എന്തിനാണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് എന്നായി കാമുകൻറെ ചോദ്യം. നിങ്ങളെന്നെ പുറത്തുപോകാൻ ക്ഷണിച്ചെന്നും ഞാനവിടെ എൻറെ ഭക്ഷണം ആസ്വദിക്കുന്നു എന്നുമാണ് യുവാവിൻറെ ചോദ്യത്തിന് കാമുകി നൽകിയ മറുപടി.

തുടർന്ന് ബിൽ വന്നതിനു പിന്നാലെ യുവാവ് താൻ റെസ്റ്റ്റൂമിൽ പോവുകയാണ് എന്നും പറഞ്ഞ് മുങ്ങുകയായിരുന്നു. ശേഷം കാമുകനെ കാണാതായതോടെ കാമുകി യുവാവിന് മെസേജ് അയക്കുകയായിരുന്നു. ഇരുവരും തമ്മിൽ നടന്ന സംഭാഷണത്തിൻറെ സ്‌ക്രീൻഷോട്ടും യുവതി പങ്കുവച്ചു. താൻ കുറച്ച് ഡ്രിങ്ക്സ് കഴിക്കാമെന്നേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ, യുവതി അവിടുത്തെ ഭക്ഷണം മൊത്തം ഓർഡർ ചെയ്തു എന്നായിരുന്നു യുവാവിൻറെ പരാതി.

യുവതി കാമുകനു കൊടുത്ത എട്ടിൻറെ പണിയാണെന്നാണ് പ്രതികരണങ്ങൾ. ഏതായാലും കമിതാക്കൾ തല്ലിപ്പിരിഞ്ഞതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *