കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്: സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രിംകോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിന് ആശ്വാസം. സിബിഐ അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു.

കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ ഇക്കഴിഞ്ഞ 25 ാം തീയതി സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറാണ് സ്റ്റേ ചെയ്തത്. 2003 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31 വരെയുള്ള 12 വർഷക്കാലത്തെ കെ.എം എബ്രഹാമിന്റെ സാമ്പത്തിക ഇടപാടുകൾ സിബിഐ അന്വേഷിക്കുമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.സംസ്ഥാന സർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു.

ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്തത്. കെ.എം എബ്രഹാം തിരുവനന്തപുരത്തും മുംബൈയിലും ഫ്‌ലാറ്റ് വാങ്ങിയതിൽ അന്വേഷണം നടത്തുമെന്ന് എഫ്‌ഐആറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *