കണ്ണൂർ കരിവെള്ളൂരിൽ വിവാഹദിവസം വീട്ടിൽ നിന്നും 30 പവൻ കവർന്നു. കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് മോഷണം പോയത്.മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തിയപ്പോഴാണ് മോഷണം.
വൈകുന്നേരം ചടങ്ങുകൾക്ക് ശേഷം സ്വർണാഭരണങ്ങൾ അഴിച്ചുവെച്ച് അലമാരയിൽ സൂക്ഷിച്ചിരുന്നെന്നാണ് ആർച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.
പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ഥലത്ത് വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തി. കുടുംബവുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.