ഒസാമ ബിൻ ലാദന്‍റെ പേരിൽ ബിയർ; “ഭീകരനാണിവൻ കൊടും ഭീകരൻ’…; യുകെ ബിയർ വൻ ഹിറ്റ്..!

ലോകത്തെ വിറപ്പിച്ച കൊടും ഭീകരൻ ഒസാമ ബിൻ ലാദന്‍റെ പേരിൽ ബിയർ പുറത്തിറക്കിയിരിക്കുന്നു യുകെ ലിങ്കൺഷെയറിലെ മൈക്രോ ബ്രൂവറി. ചക്രവർത്തിമാരുടെ പേരുകളിൽ വിവിധതരം മദ്യം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് തീവ്രവാദിയുടെ പേരിൽ മദ്യം വിപണിയിലെത്തുന്നത്. “ഒസാമ ബിൻ ലാഗർ’ എന്നാണ് ബിയറിന്‍റെ പേര്. അൽ ഖ്വയ്ദയുടെ സ്ഥാപകനായ ലാദന്‍റെ പേരിൽ പുറത്തിറങ്ങിയ ബിയർ യുവാക്കൾക്കിടയിൽ മാത്രമല്ല, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാ പ്രായക്കാർക്കും പ്രിയങ്കരമായി മാറിയിരിക്കുന്നു. മികച്ച രുചിയും അനുഭൂതിയുമാണ് ബിയർ ജനപ്രിയമാകാൻ കാരാണം. ബിയർ വൈറലായതിനെത്തുടർന്ന് ധാരാളം പേരാണ് ബിയർ വാങ്ങാനെത്തുന്നത്.

“ഒസാമ ബിൻ ലാഗർ – ഇത് സ്‌ഫോടനാത്മകമാണ്’ എന്നതാണ് ബ്രൂവറിയുടെ പരസ്യവാചകം. അതിശയകരമായ ബ്രാൻഡ് പേരിൽ ലഹരിപാനീയങ്ങൾ നിർമിക്കുന്ന കന്പനിയാണ് ലിങ്കൺഷെയറിലെ ബ്രൂവറി. കിം ജോംഗ് ആലെ, പുടിൻ പോർട്ടർ എന്നിവ ബ്രൂവറിയുടെ മറ്റു ബിയർ ബ്രാൻഡ് ആണ്. ഇതും യുകെയിലെ ജനപ്രിയ ബിയർ ബ്രാൻഡ് ആണ്.

ദമ്പതികളായ ലൂക്ക്, കാതറിൻ മിച്ചൽ എന്നിവരാണ് ബ്രൂവറി നടത്തുന്നത്. “ഒസാമ ബിൻ ലാഗർ’ വിറ്റുകിട്ടുന്നതിന്‍റെ വരുമാനത്തിന്‍റെ ഒരു ഭാഗം, സെപ്റ്റംബർ 11ന് ഒസാമ ബിൻ ലാദൻ നടത്തിയ ഭീകരാക്രമണത്തിലെ ഇരകളുടെ ക്ഷേമത്തിനായി നൽകുമെന്ന് ബ്രൂവറി ഉടമകൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *