എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പെൺകുട്ടി മരിച്ചു. കട്ടപ്പന സ്വദേശി അനീറ്റ (14) ആണ് മരിച്ചത്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
രാവിലെ 11 മണിയോടുകൂടിയായിരുന്നു മണിയമ്പാറ ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ഡിവൈഡറിൽ കയറിയ ബസ് തെന്നി താഴേക്ക് മറിയുകയായിരുന്നു.. പരിക്കേറ്റവരെ കോതമംഗലം, നേര്യമംഗലം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രേവേശിപ്പിച്ചു.