അറബ് രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കണം; ഗാസ വൃത്തിയാകണമെങ്കിൽ ജനങ്ങളെ മാറ്റണമെന്ന് ട്രംപ്

ഗാസ മുനമ്പിൽ നിന്നുള്ള അഭയാർഥികളെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാഷ്ട്രങ്ങൾ ഇനിയും ഏറ്റെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. യുദ്ധം തകർത്ത ​ഗാസയെ വൃത്തിയാക്കണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി താൻ ഇക്കാര്യം സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

അഭയാർഥികളെ സ്വീകരിക്കാൻ തയ്യാറായതിൻ ജോർദാനെ അഭിനന്ദിക്കുന്നതായി ട്രംപ് പറഞ്ഞു. ഈജിപ്തും ജോർദാനും കൂടുതൽ അഭയാർഥികളെ സ്വീകരിക്കണം. 10.50 ലക്ഷം ആളുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ​ഗാസ മുനമ്പ് ആകെ താറുമാറായികിടക്കുകയാണ്. ഗാസയിൽ കഴിഞ്ഞ കുറേ നാളുകളായി സംഘർഷമുണ്ടാകുന്നു. ആകെ തകർന്നടിഞ്ഞ അവസ്ഥയിലാണ് പ്രദേശമുള്ളത്. നിരവധി പേരാണ് അവിടെ മരിച്ചുവീഴുന്നത്. അതിനാൽ, അറബ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് അവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും. ഈ സ്ഥലത്ത് അവർക്ക് സമാധാനത്തോടെ ജീവിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *