അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി: രഹ്​ന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ചു

ആക്ടിവിസ്റ്റ് രഹ്​ന ഫാത്തിമ ഫാത്തിമക്കെതിരായ തുടർ നടപടികൾ നിർത്തിവെച്ച് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് പത്തനംതിട്ട പൊലീസ് തുടർ നടപടി നിർത്തിവെച്ചത്.

2018ലെ ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്നും ലഭ്യമായില്ലെന്നാണ് പൊലീസ് പറയുന്നത്. വിവരങ്ങൾ ലഭ്യമാകുമ്പോൾ തുടർ നടപടിയുണ്ടാകുമെന്ന് പൊലീസ് റിപ്പോർട്ട് നൽകി.

ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം. ബി.ജെ.പി നേതാവായ രാധാകൃഷ്ണ മേനോനാണ് പരാതിക്കാരൻ.

Leave a Reply

Your email address will not be published. Required fields are marked *