36 ചെടികളുടെ അമ്മയായാണ് സ്വയം തോന്നുന്നത്, വിശ്വസിക്കാൻ പറ്റാറില്ല; പാർവതി

മലയാള സിനിമാ ലോകത്ത് മിക്കപ്പോഴും ചർച്ചയാകുന്ന നടിയാണ് പാർവതി തിരുവോത്ത്. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച പാർവതിക്ക് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് നടി വിവാദങ്ങളിൽ അകപ്പെടുന്നത് അവസരങ്ങൾ വലിയ തോതിൽ കുറഞ്ഞു. കടുത്ത സൈബർ ആക്രമണം മാനസികമായി തളർത്തിയെങ്കിലും ഇതിനെ അതിജീവിച്ച് മുന്നോട്ട് നീങ്ങാൻ പാർവതിക്ക് കഴിഞ്ഞു.

കൊച്ചിയിലെ തന്റെ വീട് പരിചയപ്പെടുത്തിക്കൊണ്ടുള്ള പാർവതിയുടെ വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. മനോഹമായ വീടാണ് പാർവതി പണികഴിപ്പിച്ചത്. സിനിമാ കരിയറായതിനാൽ പ്രൊജക്ടുകളും സഹപ്രവർത്തകരുമെല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കും. എന്നാൽ സ്ഥിരമായ ഒരിടം എന്ന ആഗ്രഹത്തിലാണ് വീട് വെച്ചതെന്ന് പാർവതി പറയുന്നു.

വീട്ടിൽ നിറയെ ചെടികളുണ്ട്. 36 ചെടികളുടെ അമ്മയായാണ് തനിക്ക് സ്വയം തോന്നുന്നതെന്ന് പാർവതി പറയുന്നു. മട്ടുപ്പാവിൽ മാവുണ്ട്. അത് കായ്ക്കുന്നെന്ന് അറിഞ്ഞപ്പോൾ പലരും ഞെട്ടി. ലെമൺ ട്രീയുമുണ്ട്. ഇവിടെ കായ്ക്കുന്ന സിട്രസ് പഴങ്ങൾ തന്റെ സാലഡിൽ ഉപയോഗിക്കാറുണ്ട്. ഒരു ചെടി പതിനെട്ട് വർഷമായി തനിക്കൊപ്പമുണ്ടെന്നും പാർവതി വ്യക്തമാക്കി.

ചില ദിവസം രാവിലെ എഴുന്നേറ്റ് ഒരു ചായ കുടിച്ച് ഇവിടെ ഇരിക്കുമ്പോൾ ഇവിടെയാണ് താൻ ജീവിക്കുന്നതെന്ന് വിശ്വസിക്കാൻ പറ്റാത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പാർവതി തിരുവോത്ത് പറഞ്ഞു. വീട്ടിലെ ലൈബ്രറിയും ഭംഗിയായാണ് ഒരുക്കിയിരിക്കുന്നത്. 2640 സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ച വീടിന് മൂന്ന് ബെഡ് റൂമുകളാണുള്ളത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ച് പാർവതി സംസാരിച്ചിട്ടുണ്ട്.

ഞാനാണ് ഇപ്പോൾ എന്റെ പങ്കാളി. എല്ലാ ലൈഫ് അഡ്മിൻ കാര്യങ്ങളും ഞാൻ ഞാനുമായാണ് ചർച്ച ചെയ്യുന്നത്. ഒരാൾ പങ്കാളിയായാൽ ഇതിന്റെയൊക്കെ ഭാഗമാകും. പക്ഷെ പ്രണയത്തിലാകുന്നത് അതിനപ്പുറമാണ്. എല്ലാ പ്രണയവും കംപാനിയൻഷിപ്പിലേക്ക് പോകണമില്ലെന്നും പാർവതി തിരുവോത്ത് അന്ന് വ്യക്തമാക്കി. കുറച്ച് കാലമായി സിംഗിൾ ആണ്. പങ്കാളിയില്ലാത്തത് തനിക്കൊരു വിടവായി തോന്നിയിട്ടില്ലെന്നും പാർവതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *