’23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും’: തുറന്നു പറഞ്ഞ് നടി ജോളി ചിറയത്ത്

23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും വന്നിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. വോക്കല്‍ കോഡിന് വീക്കം സംഭവിച്ചതിനാല്‍ ശബ്ദ വിശ്രമത്തിലാണെന്നും 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ രോഗാവസ്ഥയിലൂടെ താന്‍ കടന്നുപോയിരുന്നതായും സോഷ്യൽ മീഡിയ പോസ്റ്റിൽ താരം പറയുന്നു. മരുന്നിനേക്കാള്‍ മികച്ചത് വിശ്രമമാണെന്നും അതുകൊണ്ട് തന്നെ ഫോണ്‍ വിളിച്ചാല്‍ അറ്റന്‍ഡ് ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്നും ജോളി കൂട്ടിച്ചേർത്തു.

’23 വര്‍ഷം മുമ്ബ് വന്ന് ‘ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോവുകയും കുറച്ച്‌ കാലത്തെ ട്രീറ്റ്‌മെന്റിന് ശേഷം മാറിയ വോക്കല്‍കോഡ് ഇഷ്യൂസ് ഈയടുത്ത് കുറച്ച്‌ കാലമായി ബുദ്ധിമുട്ടിക്കുന്നു. വോക്കല്‍ കോഡില്‍ നോഡ്യൂള്‍ സ്‌ഫോം ചെയ്യുന്നു. ശ്രമപ്പെട്ട് സംസാരിച്ച്‌ സംസാരിച്ച്‌ അവിടെ മുറിവ് ഉണ്ടാകുന്നതാണ് വേദനക്കും സംസാരശേഷി നഷ്ടപ്പെടുന്നതിനും കാരണം.

മരുന്നിനേക്കാള്‍ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി. ആരെങ്കിലും വിളിച്ചാല്‍ കോള്‍ അറ്റ്ന്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ഫോണ്‍ ഓഫ് മോഡില്‍ ആണ്. വീട്ടില്‍ വൈഫൈ കണക്റ്റഡ് ആയതിനാല്‍ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് മെസ്സന്‍ജര്‍/വാട്ട്‌സ്പ്പ് വഴി ബന്ധപ്പെടാം’- നടി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *