ഹണിമൂണിന്റെ കാര്യം പറഞ്ഞ് ഭര്‍ത്താവുമായി അടി നടക്കുകയാണ്, ആ ഒരു തീരുമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല; മീര നന്ദന്‍

മലയാളത്തിലെ നടിമാരില്‍ ശ്രദ്ധേയാണെങ്കിലും ഇപ്പോള്‍ അഭിനയം വിട്ട് ദുബായിലേക്ക് ജോലിയ്ക്ക് പോയിരിക്കുകയാണ് നടി മീര നന്ദന്‍. ദിലീപിന്റെ മുല്ല എന്ന സിനിമയില്‍ നായികയായിട്ടാണ് നടി സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്നത്. അതിന് മുന്‍പ് ടെലിവിഷന്‍ പരിപാടികളിലും സജീവമായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം മീര നന്ദന്‍ വിവാഹിതയായി. കേരളം ആഘോഷിച്ച താരവിവാഹങ്ങളില്‍ ഒന്നായിരുന്നു മീരയുടേത്. ഇടയ്ക്ക് ചില പരിഹാസങ്ങളും നടിയ്ക്കും ഭര്‍ത്താവായ ശ്രീജുവിനും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ കുറിച്ചും തന്റെ പുതിയ ജീവിതത്തെ പറ്റിയും നടി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ സൊറ പറ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മീര നന്ദന്‍.

യാത്ര പോകാന്‍ ഒത്തിരി ഇഷ്ടമാണോ എന്ന ചോദ്യത്തിന് മറുപടി പറയവേ തന്റെ ഹണിമൂണ്‍ പ്ലാനിങ്ങുകളെ കുറിച്ചാണ് മീര പറഞ്ഞത്. ‘യാത്രകളെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാന്‍. ഇനി പോകാനിഷ്ടം എങ്ങോട്ടാണെന്ന് ചോദിച്ചാല്‍ നല്ലൊരു സ്ഥലത്ത് ഹണിമൂണിന് പോകാനാണ്. കാരണം ഞങ്ങള്‍ ഇതുവരെ ഹണിമൂണിന് പോയിട്ടില്ല. ഭര്‍ത്താവിന് ഏഷ്യന്‍ കണ്‍ട്രി എവിടെയെങ്കിലും പോകണമെന്നാണ്. എനിക്ക് യൂറോപ്പില്‍ എവിടേലും പോകണമെന്നും. ഇക്കാരണത്താല്‍ ഞങ്ങള്‍ തമ്മില്‍ അടി നടക്കുകയാണ്. ആ ഒരു തീരുമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. അതുകൊണ്ട് ഹണിമൂണ്‍ ഇതുവരെ നടന്നില്ലെന്നാണ് മീര പറയുന്നത്. വിവാഹം കഴിക്കണമെന്ന് ഒരാള്‍ക്ക് തോന്നുകയാണെങ്കില്‍ മാത്രം വിവാഹിതരാവുക. ഇനി വിവാഹം കഴിക്കണമെന്ന് ആഗ്രഹമില്ലെങ്കില്‍ സിംഗിള്‍ ലൈഫ് ആയിട്ടിരിക്കുക. അങ്ങനെയാണ് നമ്മള്‍ ചിന്തിക്കേണ്ടത്. നമുക്ക് അതിഷ്ടമാണെന്ന് പറഞ്ഞ് മറ്റൊരാളും അങ്ങനെ ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ പാടില്ലെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

ആരെങ്കിലും എന്നെ വിളിച്ചിട്ട് കല്യാണം ഉറപ്പിച്ചെന്ന് പറയുമ്പോള്‍ ഞാന്‍ അവര്‍ക്കാദ്യം ആശംസകളല്ല പറയുന്നത്. നിങ്ങള്‍ ഈ കല്യാണത്തിന് തയ്യാറാണോ എന്നായിരിക്കും. ഞാന്‍ തീരെ കല്യാണം കഴിക്കാന്‍ ഒട്ടും തയ്യാറല്ലാത്ത സമയത്താണ്, ആ തീരുമാനം എടുത്തത്. എനിക്ക് പറ്റുന്ന ലൈഫ് പാര്‍ട്‌നറെ കിട്ടുമെന്ന് കരുതിയില്ല. ആ സമയത്താണ് ശ്രീജു വരുന്നത്.

നമ്മള്‍ റെഡിയായിരിക്കുന്ന സമയത്ത് മാത്രമേ കല്യാണം കഴിക്കാന്‍ പാടുള്ളു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമ്മര്‍ദ്ദം ഒന്നും നോക്കണ്ട. നമ്മള്‍ മാനസികമായി വിവാഹം കഴിക്കാന്‍ തയ്യാറായിരിക്കണം. നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ടത് നമ്മള്‍ മാത്രമാണ്. അപ്പോള്‍ വിവാഹം പോലെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനവും നമ്മുടെ താല്‍പര്യം അനുസരിച്ച് ആയിരിക്കണമെന്നും മീര പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *