സ്വന്തമായി നാലു കറികള്‍ കണ്ടുപിടിച്ചിട്ടുണ്ട്; അമ്മയാണ് പാചകം പഠിപ്പിച്ചത്; ധര്‍മജന്‍ ബോള്‍ഗാട്ടി

ധര്‍മജന്‍ ബോള്‍ഗാട്ടി, മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി പ്രേക്ഷകഹൃദയം കീഴടക്കിയ ചിരിയുടെ ഇളയരാജാവാണ്. പ്രേക്ഷകര്‍ നെഞ്ചേറ്റിയ താരം സിനിമയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും ബിസിനസിലും താത്പരനാണ്. വിനയത്തോടെയുള്ള പെരുമാറ്റമാണ് ധര്‍മജന്റെ മറ്റൊരു മുഖമുദ്ര. നടന്‍ മാത്രമല്ല, മികച്ച പാചകക്കാരനും കൂടിയാണ് ധര്‍മജന്‍.

താന്‍ പാചകം പഠിച്ചത് അമ്മയില്‍ നിന്നാണെന്ന് ധര്‍മജന്‍ പറഞ്ഞു. അടുക്കളയില്‍ അമ്മ പാചകം ചെയ്യുന്നത് കണ്ടു നില്‍ക്കും. എത്ര മുളകിടുന്നു. ഉപ്പ് എത്രയിടുന്നു എന്നൊക്കെ നോക്കിവയ്ക്കും. എന്നിട്ടു ഞാനും ഓരോന്നൊക്കെ ചെയ്തു നോക്കും. അങ്ങനയങ്ങനെ പാചകം ഇഷ്ടമുള്ള പണിയായി. സ്വന്തമായി മൂന്നു നാലു കറികള്‍ ഞാന്‍ കണ്ടു പിടിച്ചിട്ടുണ്ട്.

കാന്റീന്‍ നടത്തിയിരുന്നു. എനിക്കീ ഭക്ഷണം വിളമ്പുന്നതും അതായത് വയറു നിറയെ ആഹാരം കൊടുക്കുന്നതും ഇഷ്ടവും സന്തോഷവുമുള്ള കാര്യമാണ്. നല്ല വൃത്തിയില്‍, രുചിയുള്ള ആഹാരം. അതിന്റെ പ്രോഫിറ്റിനെക്കുറിച്ചൊന്നും ചിന്തിക്കാറില്ല. ആരും വിശന്നിരിക്കരുത്. സാമ്പാര്‍ എല്ലാവരും ഉണ്ടാക്കും. ആ സാമ്പാറിനൊക്കെ ഒരേ രുചിയും സ്വഭാവവുമാണ്. പക്ഷേ ഞാനുണ്ടാക്കുന്ന സാമ്പാറിന് എന്റേതായ ചില കൂട്ടുകള്‍ ചേരുമ്പോള്‍ അതൊരു പുതിയ സാമ്പാറായി. അതായതു വേറിട്ട സാമ്പാര്‍ എന്നും ധര്‍മജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *