സ്റ്റാര്‍ ആയിരുന്നിട്ടും ദിലീപ് ആ വേഷം ചോദിച്ചുവാങ്ങി..!

സ്റ്റാര്‍ പദവിയിലെത്തിയ ശേഷവും ദിലീപ് സഹനടന്റെ വേഷം ചോദിച്ചുവാങ്ങിയിട്ടുണ്ട്. ചിത്രമേതെന്നല്ലേ, തെങ്കാശിപ്പട്ടണം. തെങ്കാശിപ്പട്ടണത്തിലെ ചില വിശേഷങ്ങള്‍ ജനപ്രിയനായകന്‍ തുറന്നുപറഞ്ഞത് കൗതുകത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് റാഫി മെക്കാര്‍ട്ടിന്‍ തന്നെ നേരിട്ട് വിളിച്ചിതല്ലെന്ന് ദിലീപ് പറഞ്ഞു. സുരേഷ് ഗോപിയും ലാലുമാണ് പ്രധാന കഥാപാത്രങ്ങള്‍. വെറുതെ ഒന്ന് കഥ കേള്‍ക്കണം എന്നാണവര്‍ പറഞ്ഞത്. കഥ കേട്ടപ്പോള്‍ ശത്രുഘ്‌നന്‍ എന്ന വേഷം ആരാണ് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചു.

അത് അവരുടെ ബുദ്ധിയായിരുന്നു. കാരണം ഞാനന്ന് ഹീറോ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. സഹനായകവേഷം ചെയ്യുമോ എന്ന് കരുതിയാണ് തന്നെ കാസ്റ്റ് ചെയ്യാന്‍ മടിച്ചത്. പക്ഷേ ഞാന്‍ ഹീറോ വേഷങ്ങള്‍ക്ക് പകരം സഹനായകവേഷങ്ങള്‍ ചെയ്തിരുന്ന സമയമാണത്. ദോസ്ത്, ജോക്കര്‍, ഡാര്‍ലിങ് ഡാര്‍ലിങ് ഉള്‍പ്പെടെയുള്ള സിനിമകള്‍ അങ്ങനെ ചെയ്തതാണ്. കാരണം അതിന് മുമ്പിറങ്ങിയ ചില സിനിമകള്‍ പരാജയപ്പെട്ടിരുന്നു- ദിലീപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *