സ്ത്രീകൾക്ക് മാത്രമാണോ സിനിമയിൽ പ്രശ്നം പുരുഷൻമാർക്കില്ലേ?; സിനിമയിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ല; ഷൈൻ ടോം ചാക്കോ

സിനിമയിൽ സ്ത്രീ- പുരുഷ വ്യത്യാസം ഇല്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. സ്ത്രീകൾക്ക് മാത്രമായി സിനിമയിൽ പ്രശ്‌നമില്ലെന്നും അങ്ങനെ സംസാരിക്കുന്നതിൽ അർഥമില്ലെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. വിചിത്രം സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ. സിനിമയിൽ സ്ത്രീ പ്രാതിനിധ്യം കൂടിയാൽ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷൈൻ.

സിനിമയിൽ സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും പ്രശ്നമുണ്ട്. എത്ര ആളുകളാണ് നടനാകാൻ വേണ്ടി വരുന്നത്. എന്നിട്ട് എത്ര പേർ നടൻമാരാകുന്നു. എന്തായാലും സ്ത്രീയും പുരുഷനും ഒരുപോലെയാകില്ല. വ്യത്യസ്തരായി ഇരിക്കുന്നതാണ് നല്ലത്. സിനിമയിൽ വനിതാ സംവിധായകരുടെ എണ്ണം കൂടിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ എന്ന ചോദ്യത്തിന് ഷൈൻ പറഞ്ഞതിങ്ങനെ. അവർ വന്നാൽ പ്രശ്നം കൂടുകയേയുള്ളൂ. ഏറ്റവും ഇഷ്ടമുള്ള കൂട്ടുകാരി ആരാണെന്ന് ചോദിച്ചാൽ പെൺകുട്ടികൾ പറയും, എനിക്ക് കൂട്ടുകാരികളേക്കാൾ ഇഷ്ടം കൂട്ടുകാരൻമാരെ ആണെന്ന്. സ്ത്രീ സാന്നിധ്യം കൂടുന്ന സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ, അമ്മായി അമ്മ മരുമകൾ പ്രശ്നം ഉണ്ടാകില്ലല്ലോ- ഷൈൻ ടോം ചാക്കോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *