വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍, പ്രശസ്ത യൂട്യൂബര്‍ ജോബി വയലുങ്കല്‍ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ‘സോഫി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മോഡല്‍ സ്വാതി, തനൂജ, അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാര്ട്ടിന്, വിഷ്ണു സഹസ്ര, ഡിപിന്, റജീന, സുനില്‍ നാഗപ്പാറ, ബദരി, സെയ്ദ് അസ്ലം, ദിയഗൗഡ, ഏഷ്യാനെറ്റ് കോമഡി താരങ്ങളായ കിരണ്‍ സരിഗ, സജിന്‍, പ്രശാന്ത് കായംകുളം തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
തിരക്കഥ, സംഭാഷണം ഒല്ലാ പ്രകാശ്, ജോബി വയലുങ്കല്‍, ഛായാഗ്രഹണം അനൂപ് മുത്തിക്കാവില്‍, എഡിറ്റര്‍ ടിനു തോമസ്, സംഗീതം ആര്‍ആര്‍ ബ്രദഴ്സ്, അബേല്‍ ജോളി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.