നെഗറ്റീവ് വേഷങ്ങള്‍ ധാരാളമായി കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ടി.ജി. രവി. വെള്ളിത്തിരയില്‍ നടിമാരെ ബലാത്സംഗം ചെയ്ത് കശക്കിയെറിഞ്ഞ താരത്തെ സ്ത്രീകള്‍ക്കു ഭയമായിരുന്നു. വില്ലന്‍ വേഷങ്ങള്‍ മാത്രമല്ല, ക്യാരക്ടര്‍ വേഷങ്ങളും തനിക്കു പറ്റുമെന്നു താരം പിന്നീട് തെളിയിച്ചു. ജീവിതത്തില്‍ മാന്യനായ വ്യക്തിയാണ് അദ്ദേഹം. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ സുഹൃത്തിന്റെ വീട്ടില്‍ കഞ്ഞികുടിക്കാന്‍ പോയപ്പോഴുണ്ടായ രസകരമായ സംഭവം വിവരിക്കുകയാണ് താരം.
ഒരു ദിവസം കഞ്ഞി കുടിക്കാന്‍ തോന്നിയപ്പോള്‍ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിന്റ വീട്ടില്‍ പോയി. രാത്രിയാണു ചെന്നത്. വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ അവിടുത്തെ ജോലിക്കാരിയാണ് വന്നത്. അവര്‍ എന്നെ കണ്ടതും പേടിച്ചുപോയി. അയ്യോ! എന്നും പറഞ്ഞ് അവര്‍ വാതിലടച്ചു. പിന്നെയവര്‍ വാതില്‍ തുറന്നിട്ടില്ല. ജനവാതിലിന്റെ അടുത്തുനിന്ന് എന്നോട് പറഞ്ഞു. ഇവിടെയാരുമില്ല സര്‍ എല്ലാവരും പുറത്തുപോയെന്ന്.
എന്റെ കൂടെ നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന് ഓഫീസുണ്ടായിരുന്നു. ഞാന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ അതില്‍ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. ഞാന്‍ ലിഫ്റ്റിന്റെ ഒരു മൂലയ്ക്ക് മാറിനിന്നു. ഇവര്‍ തമ്മിലെന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഫസ്റ്റ് ഫ്‌ളോര്‍ എത്തിയപ്പോള്‍ എന്നെ പേടിച്ച് അവര്‍ ഇറങ്ങിപ്പോയി- ടി.ജി. രവി പറഞ്ഞു.