സുരേഷ് ഗോപിക്ക് വിജയം സുനിശ്ചിതം; ജീവിതത്തിൽ വാക്ക് പാലിക്കുന്ന വ്യക്തി: ഷമ്മി തിലകൻ

ലോക്‌സഭാ ഇലക്ഷന്റെ ചൂടിലേക്ക് മാറിയിരിക്കുകയാണ് കേരളം. തൃശൂരിൽ വിജയം നേടുമെന്ന ശുഭ പ്രതീക്ഷയിലാണ് നടൻ സുരേഷ് ഗോപി. ഇത്തവണ സുരേഷ് ഗോപിയ്ക്ക് വിജയം സുനിശ്ചിതമെന്നു നടൻ ഷമ്മി തിലകൻ. 

‘ജീവിതത്തിൽ വാക്ക് പാലിക്കുന്ന വ്യക്തിയാണ് സൂപ്പർസ്റ്റാർ. അപൂർവ്വം സൂപ്പർ സ്റ്റാറുകളേ നമ്മൾക്കുള്ളു. സുരേഷ് ഗോപി അത്തരമൊരു മനുഷ്യനാണ്.

നല്ല കാര്യങ്ങൾ ചെയ്യാൻ ഉത്സാഹിക്കുന്ന മനുഷ്യൻ. അദ്ദേഹം ഈ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടുക തന്നെ ചെയ്യും.. സുരേഷ് ഗോപിയെപ്പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം.’- എന്ന് ഷമ്മി തിലകൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *