സിൽക്ക് സ്മിതയുടെ ജീവിതം പ്രചോദനമായ ഡേർട്ടി പിക്ചറിൽ നിന്ന് എന്നെ വിലക്കിയിരുന്നു; വിദ്യാ ബാലൻ

പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശിയിലെ ഒരു അയ്യർ കുടുംബത്തിൽ ജനിച്ച വിദ്യാ ബാലൻ ബോളിവുഡിലെ അഭിനയപ്രതിഭകളായ നടിമാരിലൊരാളാണ്. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ വിദ്യ ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറി. തൻറെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ വിദ്യ മടികാണിക്കാറില്ല. സിൽക്ക് സ്മിതയുടെ കഥ പറഞ്ഞ ഡേർട്ടി പിക്ചർ എന്ന സിനിമയിലെ ചില പിന്നാമ്പുറ കഥകൾ തുറന്നുപറയുകയാണ് താരം. 2011ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്‌കരം വിദ്യ നേടിക്കൊടുത്തത് ഡേർട്ടി പിക്ചർ ആണ്.

എനിക്ക് ചെയ്യാൻ കഴിയുമെന്ന് ആളുകൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാനുള്ള തീവ്രമായ ആഗ്രഹം മനസിൽ എപ്പോഴും ഉണ്ടായിരുന്നു. നടി സിൽക്ക് സ്മിതയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമായ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിൽനിന്ന് എന്നെ പലരും വിലക്കിയിരുന്നു. അതിൻറെ കാരണം പലതാണ്. പക്ഷേ ഞാൻ അതൊന്നും കാര്യമായി എടുത്തില്ല.

വ്യത്യസ്തമായ ചിത്രങ്ങളിൽ ആഭിനയിക്കണം എന്ന എൻറെ ആഗ്രഹത്തിന് അനുസരിച്ചാണ് മുന്നോട്ട് പോയത്. അതിനാൽ മാത്രമാണ് ഞാനിപ്പോഴും അഭിനയരംഗത്ത് തുടരുന്നത്- വിദ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *