സംവിധായകന് മെഴ്‌സിഡസ് ബെന്‍സ് ജി ക്ലാസ് സമ്മാനിച്ച് ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച് നായക കഥാപാത്രത്തെ അവതരിപ്പിച്ച മേപ്പടിയാന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു മോഹന് ഉണ്ണി മുകുന്ദന്‍ ആഡംബര കാര്‍ മെഴ്‌സിഡസ് ബെന്‍സ് ജി ക്ലാസ് സമ്മാനമായി നല്‍കി. ആഡംബര കാറുകളുടെയും പ്രി ഓണ്‍ഡ് എസ്‌യുവികളുടെയും കേരളത്തിലെ വിതരണക്കാരായ റോയല്‍ ഡ്രൈവില്‍ നിന്നാണ് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയത്.

കൊച്ചിയിലെ റോയല്‍ ഡ്രൈവ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ വിഷ്ണു മോഹന് കാറിന്റെ താക്കോല്‍ കൈമാറി.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മിച്ച മേപ്പടിയാന്‍ സിനിമയുടെ കഥയും വിഷ്ണു മോഹന്റേതാണ്്. നീതി ബോധവും സുതാര്യതയും നഷ്ടമായ ആര്‍ത്തി നിറഞ്ഞ സാമൂഹിക ചുറ്റുപാടുകളില്‍ സാധാരണക്കാരനായ ഒരാളുടെ ജീവിതം തകരുന്ന കഥ പറയുന്ന ചിത്രം 2022 ജനുവരി 14-നാണ് റീലീസ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *