സംവിധാനത്തില്‍ താത്പര്യമില്ല; ലഭിച്ച പ്രോജക്ടുകള്‍ പുതിയ സംവിധായകര്‍ക്കു കൊടുത്തു; ബൈജു എഴുപുന്ന

വില്ലന്‍ വേഷങ്ങളിലൂടെ സുപരിചിതനായ ബൈജു എഴുപുന്ന സ്വഭാവനടനായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച നടനാണ്. നിര്‍മാതാവായി എത്തി നടനായി മാറിയ താരമാണ് അദ്ദേഹം. ഇരിക്കു എംഡി അകത്തുണ്ട് എന്ന ചിത്രത്തിലെ ഭദ്രന്‍ എന്ന സമര നേതാവ്, ഇവിടം സ്വര്‍ഗമാണിലെ ജോസ്,ട്രാഫിക്കിലെ തന്‍സിര്‍, കുമ്പളങ്ങി നെറ്റ്‌സിലെ ചിറ്റപ്പന്‍. മാമാങ്കത്തിലെ കോന്തി നായര്‍ അങ്ങനെ ഓര്‍ത്തിരിക്കാന്‍ നിരവധി കഥാപാത്രങ്ങള്‍.

സംവിധാനത്തെക്കുറിച്ച് താന്‍ ആലോചിച്ചിട്ടില്ലെന്നു ബൈജു എഴുപുന്ന. ഒന്നു രണ്ട് പ്രൊജക്റ്റുകള്‍ വന്നിരുന്നു. ചെയ്തില്ല. ഏറ്റവും നല്ലതും സെയിഫും അഭിനയമാണ്. അപ്പോള്‍ അതില്‍ തന്നെ നില്‍ക്കുന്നതാണു നല്ലത്. ഒരുപാടു മിടുക്കന്മാരായിട്ടുള്ള സംവിധായകര്‍, അസോസിയേറ്റുകള്‍ അടക്കം തിരക്കഥയുമായി വരുമ്പോള്‍ ഞാന്‍ സംവിധാനം ചെയ്യുക എന്നതു സുഖമുള്ള ഏര്‍പ്പാടല്ല. ചില പ്രോജക്റ്റുകള്‍ വന്നതു വളരെ കഴിവുള്ള പുതിയ സംവിധായകര്‍ക്കു നല്‍കിയിട്ടുണ്ടെന്നും ബൈജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *