ഷംന കാസിമിന് നവവരന്‍ നല്‍കിയ സമ്മാനങ്ങള്‍ എത്ര കോടിയുടേതാണെന്ന് അറിഞ്ഞോ!

മലയാളി പ്രേക്ഷര്‍ക്കിടയില്‍ ഷംന കാസിം എന്ന പേരിലും തമിഴിലും തെലുങ്കിലും പൂര്‍ണ എന്ന പേരിലും അറിയപ്പെടുന്ന മലയാളിയുടെ സ്വന്തം ഷംനയുടെ വിവാഹവാര്‍ത്ത ആരാധകരും സോഷ്യല്‍ മീഡിയയും ആഘോഷിച്ചിരുന്നു. ദുബായില്‍ ബിസിനസ് ചെയ്യുന്ന ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. മെയ്ഡ് ഫോര്‍ ഈച്ച്അദര്‍ എന്നാണ് ഈ ദമ്പതികളെ ആരാധകര്‍ വിളിച്ചത്. ദുബായില്‍ വച്ചായിരുന്നു ഷംനയുടെ വിവാഹാഘോഷങ്ങള്‍ നടന്നത്. അക്ഷരാര്‍ഥത്തില്‍ അതൊരു രാജമാംഗല്യം തന്നെയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ഷംനയ്ക്ക് നവ വരന്‍ നല്‍കിയ സമ്മാനങ്ങളെക്കുറിച്ചാണ്. 30 കോടിയിലേറെ വിലമതിക്കുന്ന സമ്മാനങ്ങളാണത്ര തന്റെ പ്രിയതമയ്ക്ക് ഷാനിദ് നല്‍കിയത്. കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങളാണ് സമ്മാനിച്ചത്. വിലയേറിയ രത്‌നാഭരണങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഒരു ആഢംബര ബംഗ്ലാവും ഷംനയ്ക്കു സമ്മാനിച്ചു. അഞ്ചു കോടിയോളം വിലമതിക്കുന്നതാണത്ര ബംഗ്ലാവ്! കൂടാതെ ലേറ്റസ്റ്റ് മോഡല്‍ ആഢംബര കാറും ഷാനിദ് തന്റെ പ്രിയസഖിക്കു നല്‍കി.

സ്ത്രീധനം വാങ്ങുന്ന പുരുഷന്മാര്‍ക്കിടയില്‍ ഷാനിദ് ഉത്തമ മാതൃകയാണെന്ന് ആരാധകര്‍ പറയുന്നു. സ്വപ്‌നതുല്യമായ ജീവിതമാണ് താരത്തിനു ലഭിച്ചതെന്നും പ്രേക്ഷകരും താരത്തെ ഇഷ്ടപ്പെടുന്നവരും പറഞ്ഞു. സ്ത്രീധനത്തിനു വേണ്ടി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ ഷാനിദിന്റെ പ്രവൃത്തികള്‍ കണ്ടുപഠിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ അഭിപ്രായപ്പെടുന്നു.

മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷംനയുടെ തുടക്കം. ചട്ടക്കാരി എന്ന സിനിമയിലെ കഥാപാത്രം മികച്ച അഭിപ്രായം നേടിയതായിരുന്നു. അമൃത ടിവിയിലെ റിയാലിറ്റി ഷോയിലും ഷംന സജീവമായിരുന്നു. മികച്ച നടിയായിരുന്നിട്ടും മലയാള സിനിമയില്‍ താരത്തിന് നല്ല അവസരങ്ങള്‍ ലഭിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *