വിവാഹശേഷം ഒന്നിച്ചിരിക്കാന്‍ പോലും ചിലപ്പോള്‍ സാധിക്കില്ലെന്ന് മുസ്തഫയോട് പ്രിയാമണി; മുസ്തഫ പറഞ്ഞ മറുപടി…

അഭിനയം ഒരുപാടിഷ്ടപ്പെടുന്ന വ്യക്തിയാണു താനെന്നു ജനപ്രിയനടി പ്രിയാമണി. അതു മനസിലാക്കിയപ്പോള്‍ വീട്ടുകാരും പച്ചക്കൊടി കാട്ടി. സിനിമയിലേക്കു വന്നാല്‍ പഠനം മുടങ്ങുമെന്നു വീട്ടുകാരെപ്പോലെ എനിക്കും തോന്നിയിരുന്നു. എന്നാല്‍, ഷൂട്ടിങ്ങില്ലാത്ത സമയത്ത് സ്‌കൂളിലും കോളജിലും പോകാമെന്നു വൈകാതെ മനസിലായി. അതോടെ ആ ടെന്‍ഷനും തീര്‍ന്നു. അഞ്ചോളം ഭാഷകളില്‍ നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി.

വിവാഹശേഷം അഭിനയം നിര്‍ത്തി കുടുംബജീവിതം നയിക്കുന്ന നടിമാരുണ്ട്, അതവരുടെ ഇഷ്ടം. എന്നെ സംബന്ധിച്ച് അഭിനയമാണു പ്രധാനം. അഭിനയം ജോലിയാണ്. ദൈവം അനുഗ്രഹിച്ചാല്‍ മരണം വരെ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. വിവാഹം തീരുമാനിച്ച ശേഷവും ധാരാളം പ്രോജക്ടുകള്‍ ഞാനേറ്റിട്ടുണ്ട്. സിനിമ ഒരുപാടിഷ്ടപ്പെടുന്നു. അതേറ്റവും കൂടുതല്‍ അറിയാവുന്നതും മുസ്തഫയ്ക്കാണ്.

അദ്ദേഹം ഫ്രീയാകുന്ന സമയം ഫോണ്‍ വിളിക്കുമ്പോള്‍ ഷൂട്ടിങ് തിരക്കു കാരണം എനിക്ക് കോള്‍ എടുക്കാന്‍ സാധിക്കില്ല. അതിനൊരു പരാതിയും പറയുകയുമില്ല. ഇപ്പോള്‍ ഫ്രീ ആണെന്ന് മെസേജയക്കുമ്പോഴാണ് എന്നെ വിളിക്കുക. എന്റെ ജോലിക്ക് അദ്ദേഹം ബഹുമാനം നല്‍കുന്നുണ്ടെന്നതിനു തെളിവാണിത്.

വിവാഹം കഴിഞ്ഞും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിനു സന്തോഷമേയുള്ളു. വിവാഹശേഷം ഒന്നിച്ചിരിക്കാന്‍ പോലും ചിലപ്പോള്‍ സാധിക്കില്ലെന്ന് മുസ്തഫയോട് പറഞ്ഞപ്പോള്‍, തിരക്കുകള്‍ കഴിഞ്ഞ ശേഷം ഒരുമിച്ചിരുന്നാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്- പ്രിയാമണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *