വിവാഹമോചന വാര്‍ത്തകള്‍ക്കിടെ സാനിയയ്ക്ക് സര്‍പ്രൈസ് നല്‍കി ഷുഐബ് മാലിക്

ദിവസങ്ങളായി സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും മുന്‍ പാക്ക് ക്രിക്കറ്റര്‍ ഷോയ്ബ് മാലിക്കും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത. സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും കായികരംഗത്തെ പ്രിയദമ്പതികള്‍ ഇതുവരെ ആ വാര്‍ത്തകളോടു പ്രതികരിച്ചിട്ടില്ല.

അടുത്തിടെ സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചില പോസ്റ്റുകളാണ് ഇരുവരും വേര്‍പിരിയുകയാണെന്നുള്ള ഊഹാപോഹങ്ങള്‍ക്ക് പ്രചരിക്കാന്‍ കാരണം. സാനിയയുടെ പോസ്റ്റുകളില്‍ അത്തരത്തിലുള്ള ധ്വനിയുണ്ടെന്നാണ് ആരാധകര്‍ വേദനയോടെ മനസിലാക്കിയത്. എന്നാല്‍ വിഷയത്തില്‍ ഇരുവരുടെയും പ്രതികരണങ്ങള്‍ ഉണ്ടാകാത്തതിലുള്ള ആശ്വാസവും ആരാധകര്‍ക്കിടയിലുണ്ട്. വിവാഹമോചന വാര്‍ത്ത ഗോസിപ്പ് മാത്രമാകുമെന്നാണ് കായികലോകത്തിന്റെയും പ്രതീക്ഷ. അതേസമയം, ഇരുവരുടെയും മൗനത്തിന്റെ അര്‍ഥം എന്താണെന്ന് മനസിലാകുന്നുമില്ല!

വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ സാനിയ മിര്‍സയ്ക്ക് ജന്മദിനം ആശംസിച്ച് എത്തിയിരിക്കുകയാണ് ഷൊയ്ബ് മാലിക്. സാനിയയുടെ മുപ്പത്തിയാറാം ജന്മദിനത്തിലാണ് ഷൊയ്ബ് ട്വിറ്ററില്‍ ആശംസകളുമായി എത്തിയത്. ‘സാനിയ മിര്‍സ, നിനക്ക് ജന്മദിനാശംസകള്‍. വളരെ ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം ആശംസിക്കുന്നു! ദിവസം പൂര്‍ണമായി ആസ്വദിക്കൂ,’ എന്നാണ് മാലിക് ട്വിറ്ററില്‍ കുറിച്ചത്.

2010-ലായിരുന്നു സാനിയ മിര്‍സ ഷൊയ്ബ് മാലിക് വിവാഹം. ഇരുവര്‍ക്കും ഇസ്ഹാന്‍ മിര്‍സ മാലിക് എന്ന മകനുണ്ട്. അടുത്തിടെ മാലിക്കിനൊപ്പം ദുബായില്‍ മകന്റെ നാലാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളും സാനിയ പങ്കുവയ്ക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *