ഇരുപത്തിമൂന്നു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങി ദളപതി വിജയ്യും ഭാര്യ സംഗീതയും! സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വാര്‍ത്തയാണിത്. വിജയ് ഫാന്‍സിനെ വിഷമത്തിലാഴ്ത്തിയിരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്തെന്ന് ആര്‍ക്കുമറിയില്ല. ഡിവോഴ്സുമായി ബന്ധപ്പെട്ട് സംഗീതയോ വിജയ്യോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, വിജയ്യുടെ കുടുംബത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന വെളിപ്പെടുത്തലുകളുമായി താരത്തിന്റെ അമ്മ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, വിജയ് ആരാധകര്‍ കാത്തിരിക്കുന്ന മാസ് ചിത്രം ‘വാരിസ്’ പൊങ്കലിന് റിലീസ് ആകുകയാണ്. ചിത്രത്തിന്റെ റിലീസ് സമയത്ത് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് സിനിമയ്ക്ക് ദോഷകരമാകും. വാരിസ് എന്ന ചിത്രത്തിന്റെ പ്രമോഷന് തിരക്കുകളിലാണ് വിജയ് ഇപ്പോള്‍. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടോ മറ്റു പരിപാടികള്‍ക്കു പോകുമ്പോഴോ വിജയ്യുടെ കൂടെ സംഗീതയും ഉണ്ടാകാറുണ്ട്. എന്നാല്‍, വാരിസിന്റെ പ്രമോഷന് പരിപാടികള്‍ക്കു സംഗീതയെ കാണാത്തത് ആരാധകര്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും സംശയത്തിനിടവരുത്തിയിട്ടുണ്ട്. വാരിസിന്റെ ഓഡിയോ ലോഞ്ചിലും സംഗീതയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. കുറച്ചുകാലമായി വിജയ്യുടെ പൊതുപരിപാടികളിലൊന്നും സംഗീത പങ്കെടുക്കാറില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഡിവോഴ്സുമായി പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നും സംഗീത കുട്ടികള്‍ക്കൊപ്പം അമേരിക്കയില്‍ അവധി ആഘോഷിക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. തന്റെ ആരാധികയായ സംഗീത സോമലിംഗത്തെ വിജയ് വിവാഹം കഴിക്കുന്നത് 1999ലാണ്. സംഗീത ശ്രീലങ്കന്‍ സ്വദേശിനിയാണ്. വിജയ്യെ കാണാന്‍ ലൊക്കേഷനിലെത്തിയ സംഗീത്, വിജയ്യുമായി പ്രണയത്തിലാകുകയും പിന്നീട്, ജീവിതസഖിയായി മാറുകയുമായിരുന്നു. രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. വിജയ്യുടെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ ചലച്ചിത്ര സംവിധായകനാണ്. വിജയ് യുടെ അമ്മ ശോഭ ശാസ്ത്രീയസംഗീതത്തില്‍ പ്രാവീണ്യം നേടിയ വ്യക്തിയാണ്. അറിയപ്പെടുന്ന പിന്നണി ഗായികകൂടിയാണ് അവര്‍.