വാതിൽ കൊട്ടിയടച്ചു; സുഹൃത്തിൻറെ ഭാര്യ ടി.ജി. രവിയെ ഗെറ്റ് ഔട്ട് അടിച്ചു

ടി.ജി. രവി, ഒരുകാലത്ത് സ്ത്രീകൾക്കു പേടിയായിരുന്ന വില്ലൻ. കൊമ്പൻ മീശയും ഉണ്ടക്കണ്ണും മൊട്ടത്തലയും തടിച്ച ശരീരവുമായി ഇറുകിയ ടീഷർട്ടും ബെൽ ബോട്ടം പാൻറും ധരിച്ച് വെള്ളിത്തിരയിൽ നിറഞ്ഞാടിയ വില്ലൻ. പക്ഷേ ജീവിതത്തിൽ അദ്ദേഹം ഒരു പാവം മനുഷ്യനായിരുന്നു.

സിനിമാ മോഹവും അഭിനയ മോഹവുമായി സിനിമയെന്ന മായാലോകത്ത് എത്തപ്പെട്ട ടി.ജി. രവീന്ദ്രനാഥ് എന്ന ടി.ജി. രവി താൻ നിർമിച്ച ചാകര എന്ന സിനിമയിൽ വില്ലൻ വേഷമണിഞ്ഞതോടെ മലയാള സിനിമയുടെ ആസ്ഥാനവില്ലനായി അദ്ദേഹം അവരോധിക്കപ്പെട്ടു. പണ്ടത്തെ ആളുകൾക്ക് ടി.ജി. രവി എന്ന് കേട്ടാൽതന്നെ പേടിയായിരുന്നു. അദ്ദേഹം സെറ്റിൽ ഉണ്ടെങ്കിൽ ഷൂട്ടിംഗ് കാണാൻ നിൽക്കുന്നവരൊന്നും ബഹളം ഉണ്ടാക്കില്ല. ഷൂട്ടിംഗ് കാണാൻ തടിച്ചുകൂടിയവർ നടിമാരെ കമൻറ് അടിക്കുകയുമില്ല. അതുകൊണ്ടുതന്നെ ഒരുപാട് നടിമാരുടെ സംരക്ഷകനായിരുന്നു താരം.

സുഹൃത്തായ ഗോപാലകൃഷ്ണൻറെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോയ രസകരമാണ്. വീട്ടിലേക്ക് വന്നോളൂ കഞ്ഞി കുടിക്കാം എന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു ക്ഷണിച്ചതു പ്രകാരം ചെന്നപ്പോൾ കഷ്ടകാലത്തിന് ഗോപാലകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. ബെല്ലടിച്ചപ്പോൾ വാതിൽ തുറന്ന സ്ത്രീ നിമിഷനേരം കൊണ്ട് വാതിൽ കൊട്ടിയടച്ചു. പിന്നീട് ജനലിലൂടെ പുറത്തേക്ക് നോക്കി ടി.ജി. രവിയോട് പൊയ്‌ക്കൊള്ളാനും ഇവിടെ നിൽക്കേണ്ട ആരുമില്ലെന്നു പറഞ്ഞ് ഗെറ്റ് ഔട്ട് അടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *