വനിതയുടെ വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകയറി ആക്രമണം; യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍

വനിതാ താമസക്കാരിയുടെ വീടിന്റെ ഗേറ്റ് കൈകൊണ്ട് തകര്‍ത്തശേഷം വീട്ടിലേക്ക് ചെടിച്ചട്ടികള്‍ വലിയച്ചെറിയുന്ന ഗുണ്ടായിസത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നു. സ്ത്രീയുടെ വീട്ടിലെ നിരവധി വസ്തുവകകള്‍ ഇയാള്‍ നശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ ആരാണെന്നോ ആക്രമണത്തിനു പിന്നിലെ കാരണമെന്തന്നോ അറിവായിട്ടില്ല.

നോയിഡയിലെ സെക്ടര്‍ 56ലാണു സംഭവം. ബി78 പ്ലോട്ടിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന ഗരിമ രജ്പുതിനു നേരെയാണ് ആക്രമണമുണ്ടായത്. യുവാവിന്റെ പരാക്രമങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പട്ടാപ്പകല്‍ ആണ് ഇയാള്‍ ഗേറ്റ് അടിച്ചുതകര്‍ക്കുന്നതും ആക്രമണം നടത്തുന്നതും. വീടിനു വെളിയിലിരുന്ന ചെടിച്ചട്ടികളാണ് ജനല്‍ച്ചില്ലുതകര്‍ത്ത് അകത്തേക്കെത്തിയത്. മേഖലയിലെ സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങളും ആളുകള്‍ ഉയര്‍ത്തുകയും ചെയ്തു.

ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്യുകയും വൈറലാകുകയും ചെയ്തതോടെ ഉത്തര്‍പ്രദേശ് പോലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. നോയിഡയിലെ പോലീസ് സ്‌റ്റേഷന്‍ സെക്ടര്‍58ല്‍ പ്രസ്തുത കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും നോയിഡ ഡിസിപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *