റോഷൻ ആൻഡ്രുസും ബോളിവുഡിലേക്ക്

 

നീണ്ട പതിനേഴു വർഷമായി സിനിമയിൽ സജീവമാണ്.ഹിറ്റുകളും ശരാശരികളും,ഫ്ലോപ്പുകളുമുണ്ടായിട്ടുണ്ട്. പക്ഷെ ഇതിനിടയിലും ഒരുകാര്യം റോഷൻ മറന്നില്ല,സ്വയം അപ്ഡേറ്റ് ചെയ്യാനും അപ്ഗ്രേഡ് ചെയ്യാനും പരീക്ഷണങ്ങളിലേർപ്പെടാനും. നിവിൻ പോളിയുമായി ചേർന്ന് ‘സ്റ്റർഡേ നൈറ്റ് സ് ‘എടുത്തതാണ് അവസാന മലയാള സംരംഭം.

ഇതാ ഇപ്പോൾ റോഷൻ ആൻഡ്രുസ് മറ്റൊരു കുതിച്ചു ചാട്ടത്തിനു കുത്തിയുടുത്തു കഴിഞ്ഞു.ബോളിവുഡിലേക്കൊരു കുതിച്ചു ചട്ടം. ഷാഹിദ് കപൂറാണ് നായകൻ. റോഷന്റെ സന്തത സഹചാരികളായ ബോബി സഞ്ജയും ഒപ്പമുണ്ട്. ഭാഷ ഹിന്ദിയായതുകൊണ്ടു ഡയലോഗ് പകർത്താൻ മറ്റൊരാളെയും റോഷൻ ഒപ്പം കൂട്ടിയിട്ടുണ്ട് ഹുസൈൻ ദലാല് . എഴുത്തുകാരൻ മാത്രമല്ല ആളൊരു നല്ല നടൻ കൂടിയാണ്.ഹിന്ദി മേഖലയിൽ പ്രമുഖനായ സിദ്ധാർദ്ധ റായ് കപൂറാണ് റോഷന്റെ പുതിയ നിർമ്മാതാവ്. അങ്ങനെ പ്രിയദർശനും ജിത്തുജോസെഫിനും ശേഷം മലയാളക്കരയിൽ നിന്നൊരാൾ കൂടി അങ്ങ് ബോളിവൂഡിലെത്തുകയല്ലേ എല്ലാ ആശംസകളും നമുക്ക് ലോഭമില്ലാതെ വാരി ചൊരിയാം.

Leave a Reply

Your email address will not be published. Required fields are marked *